കാഞ്ചിയാര്‍ പഞ്ചായത്തില്‍ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
കാഞ്ചിയാര്‍ പഞ്ചായത്തില്‍ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഇടുക്കി : കാഞ്ചിയാര്‍ പഞ്ചായത്തില്‍ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 720 ഗുണഭോക്താക്കള്‍ക്ക് 10 വീതം കോഴിക്കുഞ്ഞങ്ങളെയാണ് നല്‍കിയത്. 10 കോഴിക്കുഞ്ഞുങ്ങള്‍ക്ക് 1200 രൂപ പഞ്ചായത്ത് വകയിരുത്തിയിരുന്നു. എന്നാല്‍ കോഴികുഞ്ഞിന്റെ വില 10 രൂപ വര്‍ധിച്ചതിനാല്‍ 100 രൂപ വീതം ഉപഭോക്താക്കള്‍ നല്‍കേണ്ടിവന്നു.
കാഞ്ചിയാര്‍ പഞ്ചായത്തിലെ പേഴുംകണ്ടത്ത് സംഘടിപ്പിച്ച പഞ്ചായത്ത്തല പരിപാടിയില്‍ ആകെ 7200 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. യോഗത്തില്‍ പഞ്ചായത്തംഗം ബിജു കപ്പലുമാക്കല്‍ അധ്യക്ഷനായി. ഡോ. റോസ് മേരി, ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






