കട്ടപ്പന നഗരസഭയിൽ ജൈവവള വിതരണം ആരംഭിച്ചു
കട്ടപ്പന നഗരസഭയിൽ ജൈവവള വിതരണം ആരംഭിച്ചു

കട്ടപ്പന : കട്ടപ്പന നഗരസഭയുടെ ജൈവവള വിതരണം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ 2023 - 24 സാമ്പത്തിക വർഷം ജൈവ വള വിതരണത്തിനായി 53 ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. 34 വാർഡുകളിൽ നിന്നുമായി 1900 കർഷകർക്കാണ് 80 കിലോ ജൈവ വളം വിതരണം ചെയ്യുന്നത്.
മുൻ വർഷങ്ങളിൽ 3040 രൂപായുടെ 80 കിലോ വളത്തിന് 760 രൂപ കർഷകർ ഗുണഭോക്ത വിഹിതമായി അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇത്തവണ കർഷകർ 3040 രൂപാ അടക്കുകയും സബ്സീഡി തുകയായ 2220 രൂപാ 15 ദിവസത്തിന് ശേഷം അക്കൗണ്ടിൽ തിരികെ ലഭിക്കുകയും ചെയ്യും. കട്ടപ്പന സർവ്വീസ് ബാങ്കിന്റ് വളം വിപണന കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന യോഗത്തിൽ നഗരസഭ കൗൺസിലർമാരായ സിബി പാറപ്പായി, ജാൻസി ബേബി, സിജു ചക്കുംമൂട്ടിൽ, സോണിയ ജെയ്ബി, ജൂലി റോയി, കൃഷി ഓഫീസർ ആഗ്നസ് ജോസ് , ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ പങ്കെടുത്തു.
What's Your Reaction?






