അപകടങ്ങൾ തുടർക്കഥയായി ഉപ്പുതറ ടൗൺ
അപകടങ്ങൾ തുടർക്കഥയായി ഉപ്പുതറ ടൗൺ

ഉപ്പുതറ ടൗണിൽ കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് റോഡ് മുറിച്ചു കടന്ന വയോധിക ആംബുലൻസ് ഇടിച്ച് മരണപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം അതേ സ്ഥലത്തുതന്നെ ഇരുചക്ര വാഹനം ഇടിച്ച് വയോധികക്കും പരിക്കേറ്റു. അലക്ഷ്യമായ വാഹന പാർക്കിങ്ങും, റോഡിന്റെ വീതിക്കുറവും കാൽനട യാത്രക്കാർക്ക് കടന്നുപോകാൻ സൗകര്യമില്ലാത്തതും അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ്.
പാതയുടെ ഒരുഭാഗത്ത് ഫുട്പാത്ത് ഉണ്ടെങ്കിലും മിക്കിയിടങ്ങളിലും അവ സഞ്ചാരിയോഗ്യമല്ല. ഒപ്പം വാഹനങ്ങൾ അവിടേക്ക് കയറ്റി പാർക്കും ചെയ്തിരിക്കുന്നു. സ്കൂൾ വിദ്യാർത്ഥികളടക്കം വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെയാണ് നടക്കുന്നത്. പോലീസോ ,പഞ്ചായത്തോ ഇക്കാര്യത്തിൽ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലന്ന ആക്ഷേപവുമുണ്ട്.
സുരക്ഷിതമല്ലാതെ റോഡിലൂടെ നടക്കുമ്പോൾ അമിത വേഗതയിൽ കാതടപ്പിക്കുന്ന സൗണ്ടുമായി ഇരുചക്ര വാഹനങ്ങളിൽ എത്തുന്ന ഫ്രീക്കൻമാരാണ് മറ്റൊരു ഭീഷണി. ഉപ്പുതറ ടൗണിലൂടെ ജനങ്ങൾക്ക് സുരക്ഷിതമായി നടക്കുവാൻ ആവശ്യമായ ക്രമീകരണം പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും, സുരക്ഷ ഉറപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർ കൃത്യമായി ഇടപെടണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.
What's Your Reaction?






