മാരിയില്‍പടി -വരവ്കാലാപ്പടിയിലേയ്ക്ക് നടപ്പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തം
മാരിയില്‍പടി -വരവ്കാലാപ്പടിയിലേയ്ക്ക് നടപ്പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി:അയ്യപ്പന്‍കോവില്‍ മാരിയില്‍പടി -വരവ്കാലാപ്പടിയിലേയ്ക്ക് പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തം. മാരിയില്‍ പടിയില്‍ ചെന്നിനായിക്കന്‍കുടിയിലേക്ക് പോകുന്നത് ഒരു തോട് കടന്നാണ്. എന്നാല്‍ മഴക്കാലമായാല്‍ തോട് കവിഞ്ഞൊഴുകുകയും താല്‍ക്കാലികമായി നിര്‍മിച്ച തടിപ്പാലത്തിലൂടെ നടക്കാന്‍ സാധിക്കാതെ വരികുയും ചെയ്യും. പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി പഞ്ചായത്തിലും സര്‍ക്കാര്‍ ഓഫീസുകളിലും അപേക്ഷ നല്‍കിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലായെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇവരുടെ നടപ്പാതയില്‍ സ്വകാര്യ വ്യക്തി നിലവിലുള്ള ഓട നികത്തി മതില്‍കെട്ടി അടച്ചതിനാല്‍ മഴപെയ്താല്‍ നടപാതയിലുടെ വെള്ളം ഒഴുകുന്നതിനാല്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന മാരിയില്‍പടി -വരവ്കാലാപ്പടിയില്‍ ഒരു നടപ്പാലം നിര്‍മിച്ചു നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
What's Your Reaction?






