കെസ്എസ്പിഎ തെക്കന്‍ മേഖല സമര പ്രചരണ വാഹന ജാഥക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
കെസ്എസ്പിഎ തെക്കന്‍ മേഖല സമര പ്രചരണ വാഹന ജാഥക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
ഇടുക്കി: കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ തെക്കന്‍ മേഖല സമര പ്രചരണ വാഹന ജാഥക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് എം സുകുമാരനാണ് ജാഥ ക്യാപ്റ്റന്‍. സ്വീകരണ യോഗം സംസ്ഥാന കമ്മിറ്റിയംഗം അവിര ജോസഫ് ഉദ്ഘാടനം ചെയ്തു. 2021 ല്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ പേരില്‍ നിര്‍ത്തലാക്കപ്പെട്ട പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസം പുനഃസ്ഥാപിക്കുക, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് സഹകരണ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏകദേശം 22% ക്ഷാമബത്ത ലഭിച്ചപ്പോള്‍, മെഡിക്കല്‍ അലവന്‍സില്‍ 100 രൂപയും പെന്‍ഷനില്‍ ചുരുങ്ങിയത് 50 രൂപയും പരമാവധി 350 രൂപയുമാണ് പെന്‍ഷന്‍കാര്‍ക്ക് വര്‍ധനവുണ്ടായത്. 2019ലെ രണ്ടംഗ കമ്മീഷന്റെ ശുപാര്‍ശയായ മിനിമം പെന്‍ഷന്‍ 4500 രൂപ എന്നത് ഇനിയും നടപ്പിലാക്കിയില്ല. 4100 രൂപയാണ് 619 ഓളം വരുന്ന മിനിമം പെന്‍ഷന്‍കാര്‍ക്ക് ലഭ്യമായത്. പെന്‍ഷന്‍ ബോര്‍ഡില്‍ ആവശ്യത്തിനുള്ള ഫണ്ട് ഉണ്ടായിട്ടും പെന്‍ഷന്‍കാര്‍ക്ക് ഡി എ അനുവദിക്കാത്ത സര്‍ക്കാരിന്റേയും പെന്‍ഷന്‍ ബോര്‍ഡിന്റെയും നിഷേധാതത്മകമായ നിലപാടിനെതിരെ കെസ്എസ്പിഎ നിരന്തര സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഇതിനുമുന്നോടിയായിട്ടാണ് കേരളത്തിലുടനീളം സമരപ്രചരണ വാഹന ജാഥ നടത്തുന്നത്. സ്വീകരണത്തിനുശേഷം ജാഥ ക്യാപ്റ്റന്‍ എം സുകുമാരന്‍ മറുപടി പ്രസംഗം നടത്തി. മുണ്ടൂര്‍ രാമകൃഷ്ണന്‍ നയിക്കുന്ന കാസര്‍കോട് നിന്നാരംഭിച്ച വടക്കന്‍ മേഖല സമരപ്രചരണ ജാഥ ഫെബ്രുവരി 4ന് തൃശൂരില്‍ സമാപിക്കും. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വണ്ടിപ്പെരിയാറില്‍ ജില്ലാ സമാപനം ഉണ്ടാകും. ഫെബ്രുവരി 9 മുതല്‍ 17 വരെ സെക്രട്ടറിയേറ്റ് നടയില്‍ റിലേ സത്യാഗ്രഹം ആരംഭിക്കും. തുടര്‍ന്ന് 23ന് തീയതി മുതല്‍ സെക്രട്ടറിയേറ്റ് നടയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരം നടത്തും. കട്ടപ്പനയിലെ സ്വീകരണയോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോസ് കലയത്തിനാല്‍ അധ്യക്ഷനായി. വൈസ് ക്യാപ്റ്റന്‍ കെഎം തോമസ്, ടിവി പൗലോസ് , ടി കെ ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?