ഡോ.ബി.ആര്‍ അംബേദ്കറുടെയും അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപ സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നു
ഡോ.ബി.ആര്‍ അംബേദ്കറുടെയും അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപ സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നു

കട്ടപ്പന : ഡോ.ബി.ആര്‍ അംബേദ്കറുടെയും അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപ സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നു. കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ഒരു മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചെയർപേഴ്സൺ പറഞ്ഞു. നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10,60,000 രൂപ അനുവദിച്ചാണ് നവോത്ഥാന നായകൻ അയ്യങ്കാളിക്കും, ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കർക്കുമായി സ്മൃതിമണ്ഡപ നിര്‍മാണം നടത്തുന്നത്. ഏകദേശം 300 കിലോ വീതം തൂക്കം വരുന്ന രണ്ട് വെങ്കല പ്രതിമകളാണ് പഴയ ബസ്റ്റാൻഡിനടുത്ത് മിനി സ്റ്റേഡിയത്തിന് സമീപത്തായി സ്ഥാപിക്കുന്നത്. തിരുവല്ല മാന്നാര്‍ ആലയ്ക്കല്‍ എം.കെ. രതീഷ്‌കുമാറാണ് ശില്‍പ്പി.
സമ്മേളനത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജാൻസി ബേബി അധ്യക്ഷത വഹിച്ചു. അംബേദ്കര്‍-അയ്യങ്കാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് രാജു, ബിനു കേശവന്‍,വി.എസ്. ശശി, സുനീഷ് കുഴിമറ്റം, കെ.പി. സുരേഷ്, കെ.വി. നാരായണന്‍, സി.എസ്. രാജേന്ദ്രന്‍, കെ.ആര്‍. രാജന്‍, ഗിരീഷ് വി. മണി, മായ രാജീവ്, സുരേഷ് രാജു, പി.കെ. പ്രസാദ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
What's Your Reaction?






