വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ അജ്ഞാത വാഹനമിടിച്ച് ഉന്തുവണ്ടി തകർന്നു
വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ അജ്ഞാത വാഹനമിടിച്ച് ഉന്തുവണ്ടി തകർന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ നിര്‍ത്തിയിട്ടിരുന്ന തട്ടുകടയില്‍ അജ്ഞാത വാഹനം ഇടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1നാണ് അപകടം. വാഹനത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചു. ഉച്ചയ്ക്കുശേഷം തട്ടുകട സാധാരണ തുറക്കുന്നതിനാല്‍ മൂടിക്കെട്ടി സൈഡിലേക്ക് മാറ്റി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതുവഴി കടന്നുപോയ വലിയ വാഹനം തട്ടുകടയില്‍ ഇടിക്കുകയും തട്ടുകട റോഡിലേക്ക് മറഞ്ഞുവീഴുകയും ചെയ്തു. തുടര്‍ന്ന് ഉടമയെ വിവരം അറിയിക്കുകയും ഇയാള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. തട്ടുകടയുടെ ഉള്ളില്‍ ഘടിപ്പിച്ചിരുന്ന ലൈറ്റ് മറ്റ് സാധനങ്ങള്‍ ഉള്‍പ്പെടെ 15,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തട്ടുകടയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കുന്ന കുടുംബത്തിന് വന്‍ ബുദ്ധിമുട്ടാണ് ഈ അപകടം ഉണ്ടാക്കിയതെന്ന് ഉടമ പറഞ്ഞു.
What's Your Reaction?






