കട്ടപ്പന കലാമന്ദിര്‍ മ്യൂസിക് അക്കാദമി നവരാത്രി ആഘോഷിച്ചു
കട്ടപ്പന കലാമന്ദിര്‍ മ്യൂസിക് അക്കാദമി നവരാത്രി ആഘോഷിച്ചു

ഇടുക്കി: കട്ടപ്പന കലാമന്ദിര്‍ മ്യൂസിക് അക്കാദമി നവരാത്രി ആഘോഷവും പൂജവെപ്പും നടത്തി. കലാമന്ദിര്‍ ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കച്ചേരി, സംഗീതം, നൃത്തം, വാദ്യോപകരണ അവതരണം, ചിത്രരചന തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. മഴവില്‍ മനോരമ്മ റിയാലിറ്റി ഷോയില്‍ ഇടുക്കിയെ പ്രതിനിധീകരിച്ച് ഗാനലാപനത്തില്‍ പങ്കെടുത്ത ആത്മജ അരുണിനെയും, സിബിഎസ്ഇ ജില്ലാ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീന ജിജോനെയും യോഗത്തില്‍ അനുമോദിച്ചു.
പ്രിന്‍സിപ്പല്‍ പി സുരേന്ദ്രന്‍ അധ്യക്ഷനായി. ഡയറക്ടര്‍ വിഷ്ണു പ്രസാദ്, കലാസാഹിത്യ സമിതി ജില്ലാ പ്രസിഡന്റ് ബാബു സെബാസ്റ്റ്യന്‍, രഷ്മി എന്നിവര്‍ സംസാരിച്ചു. നിരവധി കുട്ടികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
What's Your Reaction?






