വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂള്‍ 1994-95 എസ്എസ്എല്‍സിബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നു. ഐബി എബ്രാഹം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കാലഘട്ടങ്ങളിലെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി പുതുക്കുന്നതിനായി നാലാം വര്‍ഷമാണ് ഇവര്‍ ഒന്നിച്ചുകൂടുന്നത്. പഴയ സ്‌ക്കൂള്‍ കാലഘട്ടവും ഇന്നത്തെ കാലഘട്ടവും തമ്മിലുള്ള വ്യത്യസത്തെക്കുറിച്ച് ചര്‍ച്ചയും സംഘടിപ്പിച്ചു.ഷമീര്‍ ബേക്കര്‍ അധ്യക്ഷനായി. നോബിള്‍ കുര്യന്‍, മോളികുട്ടി, ഷിനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?






