കെവിവിഇഎസ് ചെമ്പകപ്പാറ യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി
കെവിവിഇഎസ് ചെമ്പകപ്പാറ യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി

ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പകപ്പാറ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി സജീവ് ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 2015 ലാണ് ചെമ്പകപ്പാറ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. പള്ളിക്കാനം, ഇരട്ടയാര്‍ നോര്‍ത്ത്, കൊച്ചുകാമാക്ഷി, ചെമ്പകപ്പാറ, തമ്പാന്‍ സിറ്റി തുടങ്ങിയ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളാണ് വരുന്നത്. ഇതിനോടകം വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ യൂണിറ്റ് നടത്തുന്നുണ്ട്. യോഗത്തിന് മുന്നോടിയായി പതാക ഉയര്‍ത്തി. തുടര്‍ന്ന് മുന്‍ സ്വാപക ഭാരവാഹികളെ ആദരിച്ചു. യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ഷാജന്‍ ഫിലിപ്പ്, ബിഷാരി ജോണ്‍, ജോബിന്‍ ജോസഫ്, സലീം പി എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






