യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇടുക്കി: വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ബന്ധുക്കളെ കബളിപ്പിച്ച് രക്ഷപ്പെട്ട യുവാവിനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല മുനിയറ തിങ്കള്‍ക്കാട് കന്നിക്കാട്ട് ബിനീഷാ(43) ണ് മരിച്ചത്. നേര്യമംഗലം കാളത്തോട് പാലത്തിന്‌സമീപത്തെ ഫാമിലെ തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. നാളുകളായി ബിനീഷ് പെട്ടന്ന് ബഹളമുണ്ടാക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ തന്ത്രത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. മുവാറ്റുപുഴ എത്തിയപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് മനസിലാക്കിയതോടെ യുവാവ് ബഹളമുണ്ടാക്കി. ഇതോടെ ബന്ധുക്കള്‍ തിരികെ വീട്ടിലേക്ക് മടങ്ങി. നേര്യമംഗലം എത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ബിനീഷ് ഓടി മറഞ്ഞു. ബന്ധുക്കള്‍ ഊന്നുകല്ല് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു
What's Your Reaction?






