ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് വിതരണം
ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് വിതരണം

ഇടുക്കി: പള്‍സ് പോളിയോ ഇമ്യുണൈസേഷന്റെ ഭാഗമായി ജില്ലയിലെമ്പാടും തുള്ളി മരുന്ന് വിതരണം ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷനായി.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 1021 ബൂത്തുകളില്‍ രാവിലെ 8 മുതല്‍ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. മരുന്ന് ലഭിക്കാത്തവര്‍ക്ക് 4, 5 തീയതികളില്‍ ഭവനസന്ദര്‍ശനത്തിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്‍ നല്‍കും. വാക്സിനേഷന്‍ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 21 ട്രാന്‍സിസ്റ്റ് ബൂത്തുകളും 27 മൊബൈല്‍ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് 120 സൂപ്പര്‍വൈസര്‍മാരും രംഗത്തുണ്ട്. ജില്ലയിലെ അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കും ആദിവാസി മേഖലകളിലുള്ള കുഞ്ഞുങ്ങള്‍ക്കും വാക്സിന്‍ നല്‍കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന യോഗത്തില്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് അന്നമ്മ കെ.ജെ, ജില്ലാ ആരോഗ്യവിഭാഗം മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, വാഴത്തോപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനപ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






