ഹില്ലി അക്വ 5, 20 ലിറ്റര്‍ ജാറുകളില്‍ ലഭ്യം: പ്ലാന്റിന്റെയും ഫാക്ടറി ഔട്ലെറ്റിന്റെയും ഉദ്ഘാടനം 4ന്
ഹില്ലി അക്വ 5, 20 ലിറ്റര്‍ ജാറുകളില്‍ ലഭ്യം: പ്ലാന്റിന്റെയും ഫാക്ടറി ഔട്ലെറ്റിന്റെയും ഉദ്ഘാടനം 4ന്

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ കുപ്പിവെള്ള ബ്രാന്‍ഡായ 'ഹില്ലി അക്വ' 5, 20 ലിറ്റര്‍ ജാറുകളില്‍ തൊടുപുഴയിലെ പ്ലാന്റില്‍ നിന്ന് ലഭ്യമാകും. പ്ലാന്റിന്റെയും നവീകരിച്ച ഫാക്ടറി ഔട്ലെറ്റിന്റെയും ഉദ്ഘാടനം 4ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പി.ജെ.ജോസഫ് എം.എല്‍.എ അധ്യക്ഷനാകും. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ഹില്ലി അക്വയുടെ ഉല്‍പാദനവും വിതരണവും. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഹില്ലി അക്വയുടെ വില പരമാവധി 15 രൂപയാണ്. ഫാക്ടറി ഔട്‌ലെറ്റുകള്‍, റേഷന്‍ കടകള്‍, കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോറുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, ത്രിവേണി, ജയില്‍ ഔട്‌ലെറ്റുകള്‍ ഉള്‍പ്പെടെ തെരഞ്ഞെടുത്ത കൗണ്ടറുകളില്‍ നിന്ന് 10 രൂപയ്ക്ക് കുപ്പിവെള്ളം ലഭിക്കും. അര ലിറ്ററിന്റെയും രണ്ടു ലിറ്ററിന്റെയും കുപ്പിവെള്ളം കുറഞ്ഞനിരക്കില്‍ ഫാക്ടറി ഔട്‌ലെറ്റുകളില്‍ ലഭ്യമാണ്.
What's Your Reaction?






