വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

ഇടുക്കി: ഉപ്പുതറയില്‍ വിഷം ഉള്ളില്‍ചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മത്തായിപാറ വട്ടപ്പാറ വീട്ടില്‍ അനക്‌സ് (14) ആണ് മരിച്ചത്. ഒരുമാസം മുമ്പ് വിദ്യാര്‍ഥിയുടെ പക്കല്‍ നിന്ന് പുകയില ഉല്‍പ്പന്നം സ്‌കൂള്‍ അധികൃതര്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കി പറഞ്ഞയച്ചു. ഇതിന്റെ മനോവിഷമത്തില്‍ ഫെബ്രുവരി 5നാണ് അനക്‌സ് വിഷം കഴിച്ചത്. അതേസമയം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. വിദ്യാര്‍ഥിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
What's Your Reaction?






