നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിലെ ഫയലുകള്‍ നശിച്ചതായി പരാതി
നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിലെ ഫയലുകള്‍ നശിച്ചതായി പരാതി
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിലെ ഫയലുകളും റെക്കോര്‍ഡ് ബുക്കുകളും സംരക്ഷണമില്ലാതെ നശിച്ചതായി ആക്ഷേപം. ഫയലുകള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ ചോര്‍ച്ച രൂപപെട്ടതോടെ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഫയലുകള്‍ പഴയ ലൈബ്രറി ഹാളിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവ മതിയായ സംരക്ഷണമില്ലാതെ വലിച്ചുവാരിയിട്ട അവസ്ഥയിലാണ്. പല ഫയലുകളും വെള്ളം കയറിയും പൊടിപിടിച്ചും കൈയിലെടുത്താല്‍ പൊടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്. മുന്‍ ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ഡിജിറ്റലൈസേഷന് മുമ്പുള്ള ഫയലുകളില്‍ പലതും വീണ്ടെടുക്കാന്‍ സാധിക്കാത്ത വിധം നശിച്ചു പോയതായാണ് പരാതി.
What's Your Reaction?