എച്ച്‌സിഎന്‍ ഇംപാക്ട്: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഐസിയു ആംബുലന്‍സിന്റെ അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ നിര്‍ദേശം
എച്ച്‌സിഎന്‍ ഇംപാക്ട്: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഐസിയു ആംബുലന്‍സിന്റെ അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ നിര്‍ദേശം
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡി ലെവല്‍ ഐസിയു ആംബുലന്‍സിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള അനുമതി ഡിഎംഒ ഓഫീസില്‍നിന്ന് നല്‍കി. കട്ടപ്പനയിലെ വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണി നടത്താന്‍ സാങ്കേതിക തടസമുള്ളതിനാല്‍ കോട്ടയത്തോ എറണാകുളത്തോ ഉള്ള ഷോറൂമിലെത്തിച്ച് സര്‍വീസ് ചെയ്യാനാണ് നിര്‍ദേശം. വര്‍ക്ക്ഷോപ്പില്‍ കയറ്റി രണ്ടുമാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തത് സംബന്ധിച്ച് കഴിഞ്ഞദിവസം എച്ച്സിഎന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തില്‍ അടിയന്തര നടപടിയുണ്ടായത്. ഉടന്‍തന്നെ വാഹനം മറ്റൊരു വര്‍ക്ക്ഷോപ്പിലെത്തിച്ച് അറ്റകുറ്റപ്പണി നടത്തി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കട്ടപ്പനയിലെ വര്‍ക്ക്ഷോപ്പില്‍നിന്നും വാഹനം കൊണ്ടു പോയി. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റൊരു ആംബുലന്‍സ് ശബരിമല ഡ്യൂട്ടിക്കായി കൊണ്ടുപോയിരുന്നു.
What's Your Reaction?