പിഡിഎസ് വനിതാദിനാഘോഷം 8ന് കട്ടപ്പനയില്‍
പിഡിഎസ് വനിതാദിനാഘോഷം 8ന് കട്ടപ്പനയില്‍

ഇടുക്കി: പീരുമേട് ഡവലപ്മെന്റ് സൊസൈറ്റിയുടെ വനിതാ ദിനാഘോഷം 8ന് രാവിലെ കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ വനിതാ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പിഡിഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങളുടെയും കര്‍ഷക കമ്പനികളുടെയും സഹകരണത്തോടെയാണ് ആഘോഷം. സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളി അധ്യക്ഷനാകും. പീരുമേട് ഡവലപ്‌മെന്റ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. സാബു ജോണ്‍ പനച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. സ്വയം സഹായ സംഘങ്ങളുടെയും കര്‍ഷക കമ്പനികളുടെയും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും. പ്രസംഗമത്സര വിജയിയെയും മികച്ച പച്ചക്കറി കൃഷി കുടുംബത്തെയും വനിതാ സംരംഭകയേയും വനിതാ പ്രതിഭയെയും മികച്ച യൂണിറ്റിനെയും ആദരിക്കും.
What's Your Reaction?






