വാഴത്തോപ്പ് സ്വദേശിയില്‍ നിന്ന് 7 ലക്ഷം രൂപ തട്ടിയ കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍
വാഴത്തോപ്പ് സ്വദേശിയില്‍ നിന്ന് 7 ലക്ഷം രൂപ തട്ടിയ കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍

ഇടുക്കി: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് വാഴത്തോപ്പ് സ്വദേശിയില്‍ നിന്ന് 7 ലക്ഷം രൂപ തട്ടിയ കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. തമിഴ്‌നാട് വിരുദനഗര്‍ മല്ലിയുള്ളൂര്‍പ്പെട്ടി അയ്യനാര്‍ (69) ആണ് പിടിയിലായത്. തട്ടിപ്പിനുശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും ഇടുക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി മുരുകന്‍ ഒളിവിലാണ്. അയ്യനാരാണ് തട്ടിപ്പിനുള്ള നോട്ടുകെട്ടുകളും, മറ്റ് സംവിധാനങ്ങളും ക്രമീകരിച്ചതെന്നും പ്രതികള്‍ ഇത്തരത്തില്‍ സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്നും പൊലീസ് പറഞ്ഞു. അയ്യനാരുടെ പേരില്‍ നിലവില്‍ 18 തട്ടിപ്പുകേസുകളുണ്ട്. ഇവരുടെ കേസുകള്‍ വാദിക്കുന്നതിന് സ്ഥിരം വക്കീലും ഇടപാടുകാരുമുണ്ട്. ഒന്നാം പ്രതി മുരുകനും മൂന്നാം പ്രതി സിറാജൂദീനും മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. കേരളത്തിലും, തമിഴ്‌നാട്ടിലും ഇവര്‍ക്ക് നിയമസഹായം ലഭിക്കുന്നതിന് സ്ഥിരം വക്കീല്‍മാരെ നിയമിച്ചിട്ടുണ്ട്. അയ്യനാരും മുരുകനും ചേര്‍ന്നാണ് പണം തട്ടിയത്. സിറാജ്ജുദ്ദീന്‍ ഇവരെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ സഹായിച്ച കാര്‍ തിരുവന്തപുരം സ്വദേശിയുടേതാണ്. കാര്‍ എറണാകുളത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അയ്യനാരുടെ ഫോണ്‍ നമ്പരും, ഫോട്ടോയും ലഭ്യമല്ലായിരുന്നു. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് അയ്യനാരുടെ ഫോട്ടോ ലഭിച്ചത്. 2 ദിവസം പൊലീസ് തമിഴ്‌നാട്ടില്‍ താമസിച്ചാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ സന്തോഷ് സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കൂടിയത്.
What's Your Reaction?






