ചേലച്ചുവട് ചുരുളി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
ചേലച്ചുവട് ചുരുളി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ചുരുളിയില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി
ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി വര്‍ക്കി ഉദ്ഘാടനം ചെയ്തു. 2024-25 സാമ്പത്തിക വര്‍ഷത്തിലുള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 5ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. കുടിവെള്ള പദ്ധതി ചുരുളിയില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ നിരവധി വ്യാപാരസ്ഥാപനങ്ങളുടെയും കുടുംബങ്ങളുടെയും കുടിവെള്ള പ്രശ്‌നത്തിനാണ് പരിഹാരമായിരിക്കുന്നത്. മുന്‍ പഞ്ചായത്തംഗം റോബിന്‍ ജോസഫ്, വ്യാപാരി വ്യവസായി പ്രതിനിധികളായ മഞ്ജു ബൈജു, കെ പി കുര്യാക്കോസ്, നസിര്‍ പി എസ്, ബൈജു ഇ എസ്, ശിവന്‍ കോഴിക്കാമാലില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

