അയ്യപ്പന്‍കോവില്‍ തോണിത്തടിയില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചു
അയ്യപ്പന്‍കോവില്‍ തോണിത്തടിയില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചു
ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ തീരദേശ മേഖലകളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചു തുടങ്ങി. ആദ്യഘട്ടത്തില്‍ തോണിത്തടി മേഖലയിലാണ് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഉപ്പുതറ, അയ്യപ്പന്‍കോവില്‍ മേഖലകളില്‍ മഴ ശക്തമായി പെയ്യുകയാണ്. ഇതോടൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം ഇടുക്കി ഡാമിലേയ്ക്ക് തുറന്നുവിടുന്നതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. ഈ മേഖലയില്‍ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ജനങ്ങള്‍ക്ക് ഓടി മാറുന്നതിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പ്രധാന ആവശ്യങ്ങളിലൊന്നായ വഴിവിളക്കുകള്‍ മേഖലയില്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തതിനാല്‍ പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടറുടെ പ്രത്യേക അനുമതി വാങ്ങി 3 ലക്ഷം രൂപ ചെലവഴിച്ച് വഴിവിളക്കുകള്‍ സ്ഥാപിച്ചത്.
What's Your Reaction?

