നിക്ഷേപ സാധ്യതകളും മ്യൂച്ചല്‍ ഫണ്ടുകളും: കട്ടപ്പന വൈഎംസിഎ സെമിനാര്‍ 11ന്
നിക്ഷേപ സാധ്യതകളും മ്യൂച്ചല്‍ ഫണ്ടുകളും: കട്ടപ്പന വൈഎംസിഎ സെമിനാര്‍ 11ന്
ഇടുക്കി: നിക്ഷേപ സാധ്യതകളും മ്യൂച്ചല്‍ ഫണ്ടുകളും പരിചയപ്പെടുത്താനായി കട്ടപ്പന വൈഎംസിഎ 11ന് ഉച്ചകഴിഞ്ഞ് 3ന് വൈഎംസിഎ ഹാളില്‍ സെമിനാര്‍ നടത്തും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്യും. വൈഎംസിഎ പ്രസിഡന്റ് കെ ജെ ജോസഫ് അധ്യക്ഷനാകും. സെബിയുടെ എം പാനല്‍ ട്രെയ്നറും സാമ്പത്തിക വിദഗ്ധനും കുട്ടിക്കാനം മരിയന്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡേവിഡ് ജോസഫ് ക്ലാസെടുക്കും. റിട്ടയര്‍മെന്റ് പ്ലാനിങ്, കറന്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രെന്‍ഡ്സ്, ഇന്‍വെസ്റ്റ്‌മെന്റ് റിട്ടേണ്‍സ് ആന്‍ഡ് പെര്‍മോഫെന്‍സ്, ബെസ്റ്റ് പെര്‍ഫോമിങ്ങ് മ്യൂച്വല്‍ ഫണ്ട്‌സ്, നിക്ഷേപം പ്രായോഗികമായി പ്രയോജനപ്പെടുത്താനുള്ള സാധ്യതകള്‍, സര്‍ക്കാരിന്റെ നിയമങ്ങള്‍- നിര്‍ദേശങ്ങള്‍ എന്നിവയെപ്പറ്റി വിശദീകരിക്കും. വൈഎംസിഎ അംഗങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് ഉപയോഗപ്പെടുത്തുന്ന ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പദ്ധതിയാണിത്. വാര്‍ത്താസമ്മേളനത്തില്‍ കെ ജെ ജോസഫ്, ജോര്‍ജ് ജേക്കബ്, സല്‍ജു ജോസഫ്, ടോമി ഫിലിപ്പ്, യു സി തോമസ്, പി ജി ലാല്‍ പീറ്റര്‍, രെജിറ്റ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?