പൂഞ്ഞാറില്‍ വൈദികനെ ആക്രമിച്ച സംഭവം: കട്ടപ്പനയില്‍ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി
പൂഞ്ഞാറില്‍ വൈദികനെ ആക്രമിച്ച സംഭവം: കട്ടപ്പനയില്‍ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി

ഇടുക്കി: പൂഞ്ഞാറില്‍ ഫാ. ജോസഫ് ആറ്റുചാലിനെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം. എസ് എം വൈ എം കട്ടപ്പന ഫൊറോനയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. യുവജനങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ പങ്കെടുത്തു. പള്ളിക്കവലയില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. കമ്പംമെട്ട് ഇടവക വികാരി ഫാ. ജോര്‍ജ് തെരുവങ്കുന്നേല്‍ യോഗം ഉദ്ഘാടനം ചെയ്തു. എസ് എം വൈ എം കട്ടപ്പന ഫൊറോന പ്രസിഡന്റ് ആല്‍ബിന്‍ മണ്ണഞ്ചേരി അധ്യക്ഷനായ. ഫൊറോന ഡയറക്ടര്‍ ഫാ. നോബി വെള്ളാപ്പള്ളി, മുന്‍ രൂപതാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ, ഫാ. ആല്‍ബിന്‍ വടക്കേപീടിക, സ്റ്റെഫിന്‍ ചൂരപൊയ്കയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






