എന്‍എസ്എസ് വണ്ടന്‍മേട്ടില്‍ പതാകദിനം ആചരിച്ചു
എന്‍എസ്എസ് വണ്ടന്‍മേട്ടില്‍ പതാകദിനം ആചരിച്ചു
ഇടുക്കി: നായര്‍ സര്‍വീസ് സൊസൈറ്റി വണ്ടന്‍മേട് കരയോഗത്തില്‍ സ്ഥാപക ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മഹത്തായ ഈ പ്രസ്ഥാനം അതിന്റെ നേതൃത്വത്തിന്റെ പ്രവര്‍ത്തി ദോഷംകൊണ്ട് പൊതുസമൂഹത്തിന് മുമ്പില്‍ വളരെയധികം അപഹാസ്യമായി നില്‍ക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും, തട്ടിപ്പും, കെടുകാര്യസ്ഥതയും ഉള്‍പ്പടെ ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയമായ നേതൃത്വം അവസാനം ശബരിമയിലെ സ്വര്‍ണ കൊള്ളയിലും ആരോപണം നേരിടുന്നു. എന്നാല്‍ ഇതിനൊന്നും മറുപടി പറയാന്‍ പോലും സാധിക്കാത്ത വിധം നേതൃത്വം ദുര്‍ബലമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായര്‍ സമുദായത്തിന്റ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ അത് ഇതര സമുദായ അംഗങ്ങള്‍ക്ക് ക്ഷോഭകരമായ രീതിയില്‍ ആയിരിക്കില്ലെന്നും അഗംങ്ങള്‍ പ്രതിജ്ഞയെടുത്തു.
കരയോഗം സെക്രട്ടറി എ അനീഷ്, വൈസ്പ്രസിഡന്റ് ആര്‍ ജയകുമാര്‍, കെ ജി സുദര്‍ശനന്‍ നായര്‍,
ടി മുരളീധരന്‍ നായര്‍, ഓമന ജയചന്ദ്രന്‍, പ്രീതി പ്രദീഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?