യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബാവ നവംബര്‍ 4ന് കട്ടപ്പനയില്‍

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബാവ നവംബര്‍ 4ന് കട്ടപ്പനയില്‍

Oct 25, 2025 - 17:12
 0
യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബാവ നവംബര്‍ 4ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: മലങ്കര യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവായ്ക്ക് നവംബര്‍ 4ന് ഇടുക്കി ഭദ്രാസനം സ്വീകരണം നല്‍കും. നവംബര്‍ 3ന് കോട്ടയത്തുനിന്ന് കുമളിയില്‍ എത്തിച്ചേരും. 4ന് രാവിലെ ഭദ്രാസന മെത്രാപ്പോലീത്തായോടും വൈദികരോടുമൊപ്പം തമിഴ്നാട്ടില്‍ വിവിധ പദ്ധതികള്‍ സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 2ന് ആനവിലാസം വള്ളക്കടവ് വഴി 3ന് കട്ടപ്പന സ്‌കൂള്‍കവലയില്‍ എത്തിച്ചേരും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഇടുക്കിക്കവല, അശോക ജങ്ഷന്‍, ടി ബി ജങ്ഷന്‍ വഴി കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേരും. ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ സഖറിയാസ് മോര്‍ പീല കസീനോസ് അദ്ധ്യക്ഷത വഹിക്കുന്ന അനുമോദന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ല രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എം.പി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow