ആലടി ചെന്നിനായ്ക്കന്‍കുടി റോഡില്‍ ഐറിഷ് ഓട നിര്‍മിച്ചിട്ടില്ലെന്ന് പരാതി

ആലടി ചെന്നിനായ്ക്കന്‍കുടി റോഡില്‍ ഐറിഷ് ഓട നിര്‍മിച്ചിട്ടില്ലെന്ന് പരാതി

Oct 25, 2025 - 17:19
 0
ആലടി ചെന്നിനായ്ക്കന്‍കുടി റോഡില്‍ ഐറിഷ് ഓട നിര്‍മിച്ചിട്ടില്ലെന്ന് പരാതി
This is the title of the web page

ഇടുക്കി: നിര്‍മാണം പൂര്‍ത്തിയായ ആലടി ചെന്നിനായ്ക്കന്‍കുടി റോഡില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് ഐറിഷ് ഓട നിര്‍മിച്ചിട്ടില്ലെന്ന് പരാതി. വര്‍ഷങ്ങളായി തകര്‍ന്നുകിടന്നിരുന്ന റോഡില്‍ 50 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റോഡിന്റെ 80 ശതമാനവും കോണ്‍ക്രീറ്റ് ചെയ്തു. എന്നാല്‍ കോണ്‍ഗ്രീറ്റ് ചെയ്ത ഭാഗത്തിന്റെ ഇരു വശങ്ങളിലും ഐറിഷ്  ഒടകള്‍ നിര്‍മിക്കാതെയാണ് തുറന്നുനല്‍കിയതെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. ഐറിഷ് ഓട നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ച് 15 ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ പറഞ്ഞു.
പ്രദേശത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന ഇത്തരം പ്രചാരണങ്ങള്‍  തല്‍പരകക്ഷികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow