സിപിഐഎം ഉപ്പുതറയില്‍ അഭിവാദ്യപ്രകടനം നടത്തി
സിപിഐഎം ഉപ്പുതറയില്‍ അഭിവാദ്യപ്രകടനം നടത്തി
ഇടുക്കി: ഉപ്പുതറയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അഭിവാദ്യപ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി കെ കലേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കുക ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് നടത്തിയ പ്രകടനം പാര്‍ട്ടി ഓഫീസില്‍ നിന്നാരംഭിച്ച് പാലം ജങ്ഷനില്‍ സമാപിച്ചു. ജി ഷാജി, എം എ സുനില്‍, ക്രിസ്റ്റി സി ടി, ഷാജി ടി, വിജേഷ് പി വി, റോയ്, സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

