കാമാക്ഷി കരിക്കിന്‍മേട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കാമാക്ഷി കരിക്കിന്‍മേട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

Oct 31, 2025 - 15:21
 0
കാമാക്ഷി കരിക്കിന്‍മേട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: കാമാക്ഷി പഞ്ചായത്ത് കരിക്കിന്‍മേട് അങ്കണവാടിയുടെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. 30 വര്‍ഷങ്ങള്‍ക്കുമുമ്പ് കരിക്കിന്‍മേട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച അങ്കണവാടി കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായിരുന്നു. ഏറെക്കാലമായി താല്‍ക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. 17.4 ലക്ഷം രൂപ ചെലവഴിച്ചാണ് പഴയകെട്ടിടം പൊളിച്ചുമാറ്റി പുതിയ സ്മാര്‍ട്ട് ക്ലാസ് റൂമോടുകൂടിയ കെട്ടിടം നിര്‍മിച്ചത്. കരാറുകാരായ റെജി ഇടയപ്പാറയേയും, ചാക്കോ ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തംഗം എം ജെ ജോണ്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെനി റോയ്, പഞ്ചായത്തംഗം ഷെര്‍ലി ജോസഫ്, എ കെ ജോര്‍ജ്, എം കെ അനീഷ്, കരിക്കിന്‍മേട് ഗവ. എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനിത, ജി വിജയന്‍, രമണി സോമന്‍, ഡെനി ബിന്നി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു, അങ്കണവാടി ടീച്ചര്‍ അനു ജോസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow