കൊച്ചുകാമാക്ഷിയില്‍ എന്‍എസ്എസ് പതാകദിനം ആചരിച്ചു
കൊച്ചുകാമാക്ഷിയില്‍ എന്‍എസ്എസ് പതാകദിനം ആചരിച്ചു
ഇടുക്കി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 111-ാമത് പതാകദിനം കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയില്‍ ആചരിച്ചു. യൂണിയന്‍ ഭരണസമിതി അംഗം കെ വി വിശ്വനാഥന്‍ പതാക ഉയര്‍ത്തി. കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയില്‍ മന്നത്ത് ആചാര്യന്റെ പൂര്‍ണകായ പ്രതിമയ്ക്കുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ സെക്രട്ടറി എ ജെ രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണസമിതി അംഗങ്ങളായ കെ ജി വാസുദേവന്‍ നായര്‍, ജി ശിവശങ്കരന്‍ നായര്‍, വനിതാ യൂണിയന്‍ സെക്രട്ടറി ഉഷ ബാലന്‍, മന്മഥന്‍ നായര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
What's Your Reaction?