ഉപ്പുതോട്ടില്‍ ക്ഷീര കര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി
ഉപ്പുതോട്ടില്‍ ക്ഷീര കര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി
ഇടുക്കി: ശാസ്ത്രീയ പശു പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രവും ഉപ്പുതോട് ആപ്‌കോസും ചേര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ആസിഫ് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നയിച്ചു. ഉപ്പുതോട് ക്ഷീരസംഘം പ്രസിഡന്റ് സണ്ണി ജോണ്‍ പുല്‍ക്കുന്നേല്‍ അധ്യക്ഷനായി. വാത്തിക്കുടി പഞ്ചായത്തംഗം ബിജോ ജോസ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ആശാ കുമാരി വിഷയാവതരണം നടത്തി. ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഞ്ചുമോള്‍ ജേക്കബ്, സംഘം സെക്രട്ടറി രാധേഷ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?