രാമക്കല്‍മേട്-വണ്ണപ്പുറം സംസ്ഥാന പാത നിര്‍മാണം വൈകുന്നു: കഞ്ഞിക്കുഴി പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന് ആരോപണം 

രാമക്കല്‍മേട്-വണ്ണപ്പുറം സംസ്ഥാന പാത നിര്‍മാണം വൈകുന്നു: കഞ്ഞിക്കുഴി പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന് ആരോപണം 

Sep 11, 2026 - 10:36
 0
രാമക്കല്‍മേട്-വണ്ണപ്പുറം സംസ്ഥാന പാത നിര്‍മാണം വൈകുന്നു: കഞ്ഞിക്കുഴി പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന് ആരോപണം 
This is the title of the web page

ഇടുക്കി: രാമക്കല്‍മേട്-വണ്ണപ്പുറം സംസ്ഥാന പാതയുടെ നിര്‍മാണം ആരംഭിച്ച് 9 വര്‍ഷം പിന്നിട്ടിട്ടും  കഞ്ഞിക്കുഴി പഞ്ചായത്ത് പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചില്ല. പഞ്ചായത്ത് റോഡിനായി സ്ഥലം ഏറ്റെടുത്തുനല്‍കുന്നതില്‍ നേരിടുന്ന കാലതാമസമാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് ഉയരുന്ന ആരോപണം. 2017ല്‍ എം എം മണി വൈദ്യുത വകുപ്പ് മന്ത്രി ആയിരുന്നപ്പോഴാണ് പാത പ്രഖ്യാപിച്ചത്. രാമക്കല്‍മേട് മുതല്‍ എഴുകുംവയല്‍ വരെ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. 
ജനങ്ങള്‍ കുടിയേറി 70 വര്‍ഷം കഴിഞ്ഞിട്ടും യാത്രായോഗ്യമായ ഒരു റോഡ് പോലുമില്ലാത്ത
വരിക്കമുത്തന്‍, മൈലപ്പുഴ, അമ്പലക്കല, മൂന്നേക്കര്‍ ഉന്നതി, ആല്‍പ്പാറ, ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ വികസനം ഈ റോഡ് യാഥാര്‍ഥ്യമായാല്‍ സാധ്യമാകും. അടിയന്തരമായി ഇടുക്കി എംഎല്‍എയും  ത്രിതല പഞ്ചായത്ത് പ്രതിനിധികളും ഇടപെട്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനവശ്യമയ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow