നെടുങ്കണ്ടത്തെ ജനമൈത്രി ബസ് സര്‍വീസ് പതിനഞ്ചാം വര്‍ഷത്തിലേക്ക്: പുതിയ ബസ് ഇന്ന് നിരത്തില്‍   

നെടുങ്കണ്ടത്തെ ജനമൈത്രി ബസ് സര്‍വീസ് പതിനഞ്ചാം വര്‍ഷത്തിലേക്ക്: പുതിയ ബസ് ഇന്ന് നിരത്തില്‍   

Sep 11, 2026 - 11:30
 0
നെടുങ്കണ്ടത്തെ ജനമൈത്രി ബസ് സര്‍വീസ് പതിനഞ്ചാം വര്‍ഷത്തിലേക്ക്: പുതിയ ബസ് ഇന്ന് നിരത്തില്‍   
This is the title of the web page

ഇടുക്കി: നാട്ടുകാരുടെ ഒത്തൊരുമയില്‍ പ്രവര്‍ത്തനമാരംഭിച്ച നെടുങ്കണ്ടം പഞ്ചായത്തിലെ ജനമൈത്രി ബസ് സര്‍വീസ് 15-ാം വര്‍ഷത്തിലേക്ക്. ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്ത് മഹാവിജയമാക്കിയ സര്‍വീസിന്റെ പുതിയ ബസ് വെള്ളിയാഴ്ച നിരത്തിലിറങ്ങുകയാണ്. ഉടുമ്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണു, കമ്പം എംഎല്‍എ ജഗനാഥ് മിശ്രയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. 
തമിഴ്‌നാട് അതിര്‍ത്തിഗ്രാമങ്ങളായ ആനക്കല്ല്, പാലാര്‍, പട്ടത്തിമുക്ക്, കോമ്പയാര്‍, താന്നിമൂട് തുടങ്ങിയ സ്ഥങ്ങളിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമായാണ് 14 വര്‍ഷംമുമ്പ് ജനമൈത്രി ആരംഭിച്ചത്.  ആദ്യ ബസിന്റെ കാലാവധി അവസാനിക്കാറായതോടെ പഴയ ബസ് 13.75 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും സൊസൈറ്റിയുടെ പ്രവര്‍ത്തന ലാഭമായ 20 ലക്ഷം രൂപയും അംഗങ്ങളില്‍നിന്ന് സമാഹരിച്ച 15 ലക്ഷം രൂപയും ചേര്‍ത്ത് 48.75 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബസ് വാങ്ങിയത്. ബസിന്റെ സേവനം നാട്ടുകാര്‍ക്ക് എത്തിക്കുന്നതിനൊപ്പം സൊസൈറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാന്‍സര്‍, വൃക്ക രോഗികള്‍, അപകടത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കായി ഇതുവരെ 20 ലക്ഷം രൂപയും സമാഹരിച്ച് നല്‍കിയിച്ചുണ്ട്. ഒരുനാടിന്റെ സമഗ്രമായ വികസനങ്ങളില്‍ പൊതുപ്രവര്‍ത്തകരോടൊപ്പം ജനമൈത്രിയുടെ ഇടപെടലുകളും ശ്രദ്ധേയമാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow