കേരള ബാങ്കിന്റെ ജപ്തി നടപടി: ജനകീയ കൂട്ടായ്മ കമ്പിളികണ്ടം ശാഖയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും
കേരള ബാങ്കിന്റെ ജപ്തി നടപടി: ജനകീയ കൂട്ടായ്മ കമ്പിളികണ്ടം ശാഖയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും

കേരളാ ബാങ്കിന്റെ ജപ്തി നടപടിക്കെതിരെ ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്. 24ന് രാവിലെ 10 മുതല്‍ കമ്പിളികണ്ടം ശാഖയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കാര്‍ഷിക മേഖലയിലെ കടുത്ത പ്രതിസന്ധിക്കിടെയുള്ള ജപ്തി നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടുക്കിയിലേക്ക് എത്തേണ്ടതില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ വിവിധ കക്ഷി നേതാക്കള്‍ സംസാരിക്കും. ചെയര്‍മാന്‍ ലിനീഷ് അഗസ്റ്റ്യന്‍, കണ്‍വീനര്‍ നോബി ഇടയ്ക്കാട്ട്, ചീഫ് കോ ഓര്‍ഡിനേറ്റര്‍ സി കെ പ്രസാദ് തുടങ്ങിയവര്‍ നേത്യത്വം നല്‍കും.
What's Your Reaction?






