ഉപ്പുതറയിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ: കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ഉപരോധിച്ച് ജില്ലാ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍
ഉപ്പുതറയിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ: കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ഉപരോധിച്ച് ജില്ലാ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍

ഇടുക്കി: ഉപ്പുതറയില്‍ ജീവനൊടുക്കിയ നാലംഗ കുടുംബത്തിലെ യുവാവിനെയും ഇദ്ദേഹത്തിന്റെ പിതാവിനെയും ഭീഷണിപ്പെടുത്തിയതായി ആരോപണമുയര്‍ന്ന കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ജില്ലാ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) ഉപരോധിച്ചു. സ്ഥാപനത്തില്‍നിന്ന് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിലുള്ളതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. കൂടാതെ, പലതവണ തന്നെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സജീവിന്റെ പിതാവ് മോഹനനും ആരോപിച്ചിരുന്നു.
ജില്ലാ സെക്രട്ടറി എം സി ബിജു സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി എം സുരേഷ്, പ്രസിഡന്റ് ഫൈസല്‍ ജാഫര്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ മുരളി, പി എം മാത്യു, ഇ സി അജോ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






