മലയോര ഹൈവേയിലെ കലുങ്കിന് സ്ലാബ് ഇല്ല: കട്ടപ്പന ഇരുപതേക്കറില്‍ കാല്‍നടയാത്രികര്‍ക്ക് അപകടഭീഷണി
മലയോര ഹൈവേയിലെ കലുങ്കിന് സ്ലാബ് ഇല്ല: കട്ടപ്പന ഇരുപതേക്കറില്‍ കാല്‍നടയാത്രികര്‍ക്ക് അപകടഭീഷണി

ഇടുക്കി: മലയോര ഹൈവേയില്‍ കട്ടപ്പന ഇരുപതേക്കര്‍ ഭാഗത്ത് നിര്‍മിച്ച കലുങ്ക് കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാകുന്നു. മഴവെള്ളം ഒഴുകിയെത്തുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്യാത്തതിനാല്‍ ആളുകള്‍ കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ട്. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തുന്നവരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധിപേര്‍ ബസ് കാത്തുനില്‍ക്കുന്നതിന് സമീപമാണ് ഭീമന്‍ കുഴി. കലുങ്കിന് സമീപത്തായി മെഡിക്കല്‍ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. കാല്‍നടയാത്രികര്‍ ഗര്‍ത്തത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. അടിയന്തരമായി സ്ലാബ് നിര്‍മിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം.
What's Your Reaction?






