32ാം നമ്പര്‍ എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റും പാറക്കടവ് എഫ്‌സി ടീമുംചേര്‍ന്ന് അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി
32ാം നമ്പര്‍ എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റും പാറക്കടവ് എഫ്‌സി ടീമുംചേര്‍ന്ന് അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി
ഇടുക്കി: 32ാം നമ്പര്‍ എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റും പാറക്കടവ് എഫ് സി ടീമും ചേര്‍ന്ന് അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി. പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ശാഖാ യോഗം സെക്രട്ടറി കെ എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നാം സമ്മാനം 7500 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും കട്ടപ്പന വിന്‍സര്‍ ക്ലബും, രണ്ടാം സമ്മാനം ജിനേഷ് വാതലൂര്‍ മെമ്മോറിയല്‍ ട്രോഫിയും 4500 രൂപ ക്യാഷ് അവാര്‍ഡും മുണ്ടക്കയം ടീമും, മൂന്നാം സമ്മാനം അനന്ദു വിനോദ് ചിറയില്‍ ട്രോഫിയും 1500 രൂപ ക്യാഷ് അവാര്‍ഡും കാമാക്ഷി സാറ്റോസ് എഫ്‌സിയും കരസ്ഥമാക്കി. സമ്മാന വിതരണം കാമാക്ഷി ശാഖാ യോഗം പ്രസിഡന്റ് സോജു ശാന്തികള്‍ നിര്‍വഹിച്ചു. അര്‍ജുന്‍ ബിജു, അജിത്ത് പ്രകാശ്, അനന്തകൃഷ്ണന്‍ ശാന്തി, അബിജിത്ത് അശോകന്‍, ആദികൃഷ്ണന്‍ വി എസ്, ഷിനാ ജയമോന്‍, എം ജി പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

