പീഡനക്കേസില്‍ കുറ്റവിമുക്തനായ അധ്യാപകന്റെ ആരോപണം അടിസ്ഥാന രഹിതം: എസ് രാജേന്ദ്രന്‍
പീഡനക്കേസില്‍ കുറ്റവിമുക്തനായ അധ്യാപകന്റെ ആരോപണം അടിസ്ഥാന രഹിതം: എസ് രാജേന്ദ്രന്‍
ഇടുക്കി: പീഡനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട് മൂന്നാര്‍ ഗവ. കോളേജ് അധ്യാപകന്‍ ആനന്ദ് ശിവകുമാറിന്റെ ആരോപണത്തിനെതിരെ മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. പരാതിക്കാര്‍ അധ്യാപകനെതിരെ പരാതി നല്‍കിയ ശേഷമാണ് തന്നെ സമീപിച്ചത്. പരാതിയുമായി പാര്‍ട്ടിക്കോ എംഎല്‍എ ഓഫീസിനൊ ബന്ധമില്ല. പരാതി നല്‍കിയതോടെ അധ്യാപകന്‍ ക്രൂരമായി പെരുമാറുന്നവെവന്ന് ആരോപിച്ചാണ് പരാതിക്കാര്‍ തന്നെ സമീപിച്ചത്. അത്തരം നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് അന്നത്തെ പ്രിന്‍സിപ്പലുമായി സംസാരിച്ചിരുന്നു. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. പരാതി നല്‍കാനുള്ള ഗൂഡലോചനയില്‍ മുന്‍ എം എല്‍ എയ്ക്ക് അടക്കം പങ്കുണ്ടെന്ന് കുറ്റവിമുക്തനാക്കപെട്ട അധ്യാപകന്‍ ആരോപിച്ചിരുന്നു.
What's Your Reaction?

