കാട്ടാന ആക്രമണം: മൂന്നാറില്‍ ബിജെപി ധര്‍ണ
കാട്ടാന ആക്രമണം: മൂന്നാറില്‍ ബിജെപി ധര്‍ണ

ഇടുക്കി: മൂന്നാര്‍ കണ്ണമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട സുരേഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. സമരം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. മൂന്നാര്‍ കന്നിമലയില്‍ ഉണ്ടായ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കാട്ടാന ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ നിര്‍ദ്ദേശം നല്‍കുന്നതിന് വേണ്ടിയിട്ടുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും സമയത്ത് നിര്‍ദ്ദേശം നല്‍കാനോ അതുവഴിയുള്ള യാത്ര തടസ്സപ്പെടുത്താനോ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടില്ലെന്നും ബി.ജെ.പി ആരോപിച്ചു. മൂന്നാര്‍ ടൗണിലൂടെ പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ മൂന്നാര്‍ ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുന്‍പില്‍ പ്രതിഷേധിച്ചു.ജനറല്‍ സെക്രട്ടറി വി എന്‍ സുരേഷ് , മണ്ഡലം ജനറല്‍ സെക്രട്ടറി എസ് കന്ദകുമാര്‍ , നേതാക്കളായ പി ചാര്‍ലി എസ് കതിരേശന്‍, മതിയഴകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






