യങ്ങ് മൈന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് തോപ്രാംകുടി യൂണിറ്റ് ഭാരവാഹികള്‍ ചുമതലയേറ്റു
യങ്ങ് മൈന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് തോപ്രാംകുടി യൂണിറ്റ് ഭാരവാഹികള്‍ ചുമതലയേറ്റു

ഇടുക്കി: യങ്ങ് മൈന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് തോപ്രാംകുടി യൂണിറ്റിന്റെ 2025-26 വര്‍ഷത്തെ ഭരണസമിതി സ്ഥാനാരോഹണവും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. തോപ്രാംകുടി വ്യാപാര ഭവന്‍ ഹാളില്‍ ഏരിയ പ്രസീഡിയം മെമ്പര്‍ എ ആര്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും അനാഥര്‍ക്കും നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും ആശ്രയമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് യങ്ങ് മൈന്‍സ് ഇന്റര്‍നാഷണല്‍. പുതിയ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും പുതിയതായി അംഗങ്ങളെ ചേര്‍ക്കുന്ന ചടങ്ങും ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ പി പോള്‍ നിര്‍വഹിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന കര്‍മവും ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള കൂപ്പണുകളും ഡി ജി ഇലക്ട് സെബാസ്റ്റ്യന്‍ തോമസ് കൈമാറി. കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തോപ്രാംകുടി പയനീര്‍ ലൈബ്രറിക്ക് നല്‍കിയ പുസ്തകങ്ങള്‍ ലൈബ്രറി വൈസ് പ്രസിഡന്റ് വിനോദ് ജോസഫ് ഏറ്റുവാങ്ങി. പുതിയ ഭരണസമിതി പ്രസിഡന്റ് ദീപു എസ്. കൈതാരം, സെക്രട്ടറി ബോബന്‍ മാത്യു, കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ ആന്റണി, വൈസ് പ്രസിഡന്റ് അനീഷ് ജോസ്, ജോയിന്‍ സെക്രട്ടറി ബേബി ജോസഫ്, എന്നിവര്‍ സ്ഥാനമേറ്റു.
What's Your Reaction?






