അടിമാലി തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ അപകട സാധ്യത കുറക്കാനുള്ള നടപടി വൈകുന്നു

അടിമാലി തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ അപകട സാധ്യത കുറക്കാനുള്ള നടപടി വൈകുന്നു

Aug 12, 2025 - 14:00
 0
അടിമാലി തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ അപകട സാധ്യത കുറക്കാനുള്ള നടപടി വൈകുന്നു
This is the title of the web page

ഇടുക്കി: അടിമാലി അപ്‌സരാകുന്ന്-തലമാലി റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപമുള്ള കൊടും വളവിലെ അപകട സാധ്യത കുറക്കാനുള്ള നടപടി വൈകുന്നു. കൊടും വളവും കുത്തനെയുള്ള കയറ്റവും മൂലം ഇരുചക്രവാഹനയാത്രികരടക്കം ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാകുകയാണ്. ദിവസേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അടിമാലിയില്‍നിന്ന് കുരങ്ങാട്ടി, പീച്ചാട്, മാങ്കുളം മേഖലകളിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന റോഡ് കൂടിയാണിത്. ഈ പാതയുടെ പല ഭാഗത്തും നാളുകള്‍ക്ക് മുമ്പ് വീതി വര്‍ധിപ്പിക്കല്‍ ജോലികള്‍ നടത്തിയിരുന്നു. ഇതോടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും  വര്‍ധിച്ചു. ഇടക്ക് വലിയ വാഹനങ്ങളും ഈ വളവില്‍ കുരുങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. മഴ പെയ്തതോടെ കയറ്റവും വളവുമുള്ള ഭാഗത്ത് റോഡില്‍ കുഴികള്‍ രൂപം കൊണ്ടിട്ടുള്ളതും പ്രതിസന്ധിയാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച്  നിര്‍മാണ ജോലികള്‍ നടത്തി അപകട സാധ്യത ഒഴിവാക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow