തേക്കടിയില്‍ ലോക ആന ദിനാചരണം നടത്തി
തേക്കടിയില്‍ ലോക ആന ദിനാചരണം നടത്തി

ഇടുക്കി: തേക്കടിയില്‍ ലോക ആന ദിനാചരണം സംഘടിപ്പിച്ചു. പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍( ഈസ്റ്റ് ) സാജു പി യു ഉദ്ഘാടനം ചെയ്തു. പെരിയാര്‍ കടുവാ സംരക്ഷണകേന്ദ്രത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ അനുരാജ് ആന പരിപാലനവും കൈകാര്യം ചെയ്യുന്ന രീതികളും എന്ന വിഷയത്തിലും സൊസൈറ്റി ഫോര്‍ പ്രിവേന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് പ്രതിനിധി എം എന്‍ ജയചന്ദ്രന്‍ 'ആനകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍' എന്ന വിഷയത്തിലും ക്ലാസ് നയിച്ചു. സാമൂഹ്യ വനംവകുപ്പിന്റെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വിപിന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?






