വയനാടിന് സഹായവുമായി നാല് കുരുന്നുകള്‍
വയനാടിന് സഹായവുമായി നാല് കുരുന്നുകള്‍

ഇടുക്കി: വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സഹായവുമായി നാല് കുരുന്നുകള്‍. വണ്ടന്‍മേട് പഴയ കൊച്ചറ സ്വദേശികളായ ഇവര്‍ തങ്ങളുടെ കുടുക്കകളില്‍ സൂക്ഷിച്ചിരുന്ന സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഈരൂരിക്കല്‍ ഷിനോയി - നീതി ദമ്പതികളുടെ മക്കളായ പഴയകൊച്ചറ സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥികളായ എസ്തര്‍, ക്രിസ്റ്റഫര്‍, പുളിയന്‍മല കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ വേറോനിക്ക, എസ്സ്ര എന്നിവരാണ് നാളുകളായി തങ്ങള്‍ കുടുക്കകളില്‍ സൂക്ഷിച്ചു വന്നിരുന്ന സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ചേറ്റുകുഴിയില്‍ ഈരൂരിക്കല്‍ ഹോട്ടല്‍ നടത്തിവരുന്ന ഷിനോയിയും ഭാര്യ നീതിയും മുത്തശ്ശി കുട്ടിയമ്മയുടെയും പൂര്‍ണ പിന്തുണയോടെയാണ് സഹായം നല്‍കിയത്. സ്‌കൂളിനും നാടിനും അഭിമാനമായി മാറിയ കുട്ടികളെ അനുമോദിക്കാന്‍ അധ്യാപികയും എത്തിയിരുന്നു. വാര്‍ത്ത ടി.വിയില്‍ കണ്ടതിനെത്തുടര്‍ന്നാണ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന ആഗ്രഹം കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ചത്.
What's Your Reaction?






