കട്ടപ്പന ഗവ. ട്രൈബൽ സ്കൂൾ കെട്ടിടം സന്ദർശിച്ച് റോഷി അഗസ്റ്റിൻ
കട്ടപ്പന ഗവ. ട്രൈബൽ സ്കൂൾ കെട്ടിടം സന്ദർശിച്ച് റോഷി അഗസ്റ്റിൻ

ഇടുക്കി : മണ്ണിടിഞ്ഞ് അപകട ഭീഷണിയിലായ കട്ടപ്പന ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം സന്ദർശിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടിഞ്ഞ മണ്ണും പാറക്കല്ലും നീക്കം ചെയ്യാൻ നഗരസഭയ്ക്ക് നിർദേശം നൽകി. കെട്ടിടത്തിൻ്റെ പിറകിലെ മൺതിട്ട മൂന്നു തിട്ടകളായി തിരിച്ച് അപകടരഹിതമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർക്കും മന്ത്രി നിർദേശം നൽകി.
What's Your Reaction?






