ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം: കട്ടപ്പനയില്‍ സ്വാഗത സംഘമായി
ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം: കട്ടപ്പനയില്‍ സ്വാഗത സംഘമായി

ഇടുക്കി: ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന രാപകല്‍ സമര യാത്രയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ജാഥ 29,30,31 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. 30ന് വൈകിട്ട് കട്ടപ്പനയിലെത്തുന്ന യാത്രയ്ക്ക് സ്വീകരണം നല്‍കുന്നതിനായിട്ടാണ് സ്വാഗതസംഘം രൂപീകരിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര യാത്ര നടത്തുന്നത്. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി ചെയര്‍മാനായും നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു വൈസ് ചെയര്‍മാനായുമുള്ള ഇരുപതംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. എം എന്‍ രാജശേഖരന്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ പ്രശാന്ത് രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം എന്‍ അനില്‍ വിശദീകരണം നല്‍കി. ആശാവര്‍ക്കര്‍മാരായ തങ്കമ്മ കമലാഹാസന്‍, ജയശ്രീ, സജിത കെ സാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






