ആഷാ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചലന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
ആഷാ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചലന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: ആഷാ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ അഫി ട്രസ്റ്റ് ചലന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വാളാര്‍ഡി സിഎസ്‌ഐ പള്ളി ഓഡിറ്റോറിയത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഫി ട്രസ്റ്റ് 2008ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരള ഘടകമാണ് ജില്ലയിലെ 200 പേര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അഡ്വ. മണികണ്ഠ ലക്ഷ്മണനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി അധ്യക്ഷയായി. അഫി ട്രസ്റ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഗണേശന്‍, ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി അജിത്ത,് സിഎസ്‌ഐ പള്ളി വികാരി റവ. ജോണ്‍ വില്‍സണ്‍, അഫി ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ ജെനിഫര്‍ ഞാനരാജ്, പി കെ ഗോപിനാഥന്‍, എം രാമു, എം ഹരിദാസ,് കേരള വ്യാപാര വ്യവസായി വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






