ഇരട്ടയാറിലെ തോട്ടിൽ വീണ വൃദ്ധയെ രക്ഷപ്പെടുത്തി
ഇരട്ടയാറിലെ തോട്ടിൽ വീണ വൃദ്ധയെ രക്ഷപ്പെടുത്തി

ഇരട്ടയാര്‍ പറയന്‍കവലയില്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട വൃദ്ധയെ കട്ടപ്പന അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇരട്ടയാര്‍ അയ്യമലപടി തറയില്‍ മേരി(73)യെയാണ് ചൊവ്വാഴ്ച രാത്രി 7.30 ഓടെ കാണാതായത്. തോടിന്റെ കരയില്‍ ചെരിപ്പുകള്‍ കണ്ടതോടെയാണ് സംശയമുണ്ടായത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും കട്ടപ്പന പൊലീസും നാട്ടുകാരും തിരച്ചില്‍ തുടങ്ങി. 8.30 ഓടെ അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്ന് 300 മീറ്ററോളം അകലെയാണ് വീട്ടമ്മയെ കണ്ടെത്തിയത്. മേരിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






