പോക്‌സോ കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിനതടവ്
പോക്‌സോ കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിനതടവ്

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ചക്കുപള്ളം സ്വദേശി പാമ്പാപാറ വിജയന്‍ രാമനെ (55) യാണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കുട്ടിയെ എത്തിച്ചായിരുന്നു പീഡനം. പോക്സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും, വിവിധ വകുപ്പുകളിലായി നാല് വര്‍ഷവും ആറ് മാസത്തേയും കഠിന തടവിനും 5000 രൂപ പിഴയുമാണ് വിധിച്ചത്.
What's Your Reaction?






