ഉപ്പുതറ പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

ഉപ്പുതറ പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 31, 2024 - 19:18
Jul 31, 2024 - 23:42
 0
ഉപ്പുതറ പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
This is the title of the web page

ഇടുക്കി: ഉപ്പുതറ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. എത് അടിയന്തര സാഹചര്യവും  നേരിടാനുള്ള സംവിധാനങ്ങള്‍ പഞ്ചായത്ത് ഒരുക്കിട്ടുണ്ടെന്ന് പ്രസിഡന്റ്് കെ .ജെ ജെയിംസ് പറഞ്ഞു.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ സാധ്യത ഏറെയാണ്. ഏത് അടിയന്തര സാഹചര്യത്തിലും പൊതുജനങ്ങള്‍ക്ക്  ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും,മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ നിന്നും പൊതുജനങ്ങള്‍ മാറി താമസിക്കണമെന്നും ഭരണസമിതി അറിയിച്ചു. ഉപ്പുതറ സെന്‍ഫിലോമിനാസ് സ്‌കൂള്‍ , പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, വിവിധ മേഖലയിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം അടിയന്തര സാഹചര്യം വന്നാല്‍ ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങള്‍  ക്രമീകരിച്ചിട്ടുണ്ടെന്നും കെ.ജെ. ജെയിംസ് പറഞ്ഞു.  

കണ്‍ട്രോള്‍ റൂം നമ്പര്‍         : 04869 244241
പ്രസിഡന്റ്                             : 9496045082
വൈസ് പ്രസിഡന്റ്             : 8281041075
സെക്രട്ടറി                               : 9496045083
ഹെഡ്ക്ലര്‍ക്ക്                          : 9946608794
വില്ലേജ് ഓഫീസര്‍                : 8547612906
എസ്.എച്ച്.ഒ ഉപ്പുതറ            : 04869244315
കൃഷി ഓഫീസര്‍                  : 8590306576
മെഡിക്കല്‍ ഓഫീസര്‍        : 9544560887
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍     : 9447569315

കെ.എസ്.ഇ.ബി ഉപ്പുതറ    : 04869244188

What's Your Reaction?

like

dislike

love

funny

angry

sad

wow