വയനാടിനൊരു കൈത്താങ്ങായി വണ്ടിപ്പെരിയാര്‍ യുവധാര എസ്എച്ച്ജി
വയനാടിനൊരു കൈത്താങ്ങായി വണ്ടിപ്പെരിയാര്‍ യുവധാര എസ്എച്ച്ജി

ഇടുക്കി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 167 ആയി. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹം സൂക്ഷിക്കുന്നതിനായി ഫ്രീസര്‍ വാങ്ങി നല്‍കി വണ്ടിപ്പെരിയാറില്‍ പ്രവര്‍ത്തിക്കുന്ന യുവജ്യോതി എസ് എച്ച് ജി. ഫ്രീസര്‍ സിപിഐഎം പീരുമേട് ഏരിയ കമ്മിറ്റിക്ക് കൈമാറി. ഇത് വയനാട്ടില്‍ എത്തിക്കുവാന്‍ സംഘ അംഗം കൂടിയായ ഷാജി ജമാലും സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. ഫ്രീസര്‍ കൈമാറല്‍ ചടങ്ങില്‍ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ കെ.എന്‍ ഗോപിനാഥന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. തിലകന്‍, ഡിസിയംഗം വിജയാനന്ദ്, എഎസിഎസ് എസ്. സാബു പി.ടി.ടി.യു ജനറല്‍ സെക്രട്ടറി എം തങ്കദുര തുടങ്ങിയവര്‍ പങ്കെടുത്തു. വണ്ടിപ്പെരിയാറില്‍ നിന്നും വിവിധ സംഘടനകളുടെ സഹകരണത്തോടെ വയനാട്ടിലേക്ക് സഹായം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
What's Your Reaction?






