സൗജന്യ മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനം

സൗജന്യ മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനം

Feb 24, 2024 - 19:19
Jul 9, 2024 - 19:31
 0
സൗജന്യ മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനം
This is the title of the web page

ഇടുക്കി: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ എസ് സി, എസ്ടി വിഭാഗത്തില്‍പ്പെട്ട പ്ലസ്‌വണ്‍ പാസായതും പ്ലസ് ടു പഠിക്കുന്നതുമായ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സിനുള്ള സൗജന്യ പരിശീലനം ഏപ്രില്‍ 1ന് ആരംഭിക്കും. എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് 70 ശതമാനവും ഒരുലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒബിസി, ഇ സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനവും സീറ്റുകള്‍ അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്റും ലഭിക്കും.
അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം(ഒ.ബി.സി) എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു പഠനം തെളിയിക്കുന്ന രേഖ എന്നിവ സഹിതം മാര്‍ച്ച് 25ന് മുന്‍പ് രക്ഷിതാവിനോടൊപ്പം ഹാജരാക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍: 0484-2623304.

 

What's Your Reaction?

like

dislike

love

funny

angry

sad

wow