കെ കെ ജയചന്ദ്രന്‍ രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളില്‍ പര്യടനം നടത്തി
കെ കെ ജയചന്ദ്രന്‍ രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ജയചന്ദ്രന്‍ രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളില്‍ പര്യടനം നടത്തി. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായെന്നും മേഖലയിലെ റോഡ്, കുടിവെള്ളം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കിയതായും അദ്ദേഹം പറഞ്ഞു. മുന്‍ യുഡിഎഫ് എംഎല്‍എമാര്‍ മണ്ഡലത്തെ പിന്നോട്ടടിച്ചതിനാലാണ് ജനങ്ങള്‍ ഇവരെ പുറത്താക്കി 2001ല്‍ എല്‍ഡിഎഫിന് മണ്ഡലം നല്‍കിയത്. ആ വിശ്വാസം 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ പൂര്‍ണമായും പാലിക്കാനായതായും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍നിന്ന് ആദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ ബാന്‍ഡ് ടീമിനെ നയിച്ച അശ്വിന്‍ സുഭാഷിനെ കജനാപ്പാറയില്‍ കെ കെ ജയചന്ദ്രന്‍ അനുമോദിച്ചു.
പുതകില്‍, മില്ലുംപടി, ബി ഡിവിഷന്‍, രാജകുമാരി നോര്‍ത്ത്, മഞ്ഞക്കുഴി, കുരുവിള സിറ്റി, മുരിക്കുംതൊട്ടി, കുളപ്പാറച്ചാല്‍, രാജകുമാരി ടൗണ്‍, പന്നിയാര്‍കുട്ടി, കള്ളിമാലി എന്നിവിടങ്ങളില്‍ പര്യടനത്തിനുശേഷം രാജാക്കാട്ട് സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ എന്‍ പി സുനില്‍കുമാര്‍, പി എന്‍ വിജയന്‍, വി എന്‍ മോഹനന്‍, എം എന്‍ ഹരിക്കുട്ടന്‍, സി യു ജോയി, കെ സി ആലീസ്, പ്രിന്‍സ് മാത്യു, ജിന്‍സണ്‍ വര്‍ക്കി, വര്‍ഗീസ് ആറ്റുപുറം, ജോയി കിഴക്കേപ്പറമ്പില്‍, സിബി മൂലേപ്പറമ്പില്‍, അനീഷ് എബ്രഹാം, എം കെ ജോസഫ്, സുമ സുരേന്ദ്രന്‍, രതീഷ് അത്തിക്കുഴി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?